പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. തിരുവനന്തപുരത്തേക്ക് സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ എയർ. ജനുവരി 31 മുതൽ സർവീസുകൾ തുടങ്ങുമെന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. ഞായർ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ നടത്തുക. ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ തിരുവനന്തപുരം സെക്ടറിൽ സർവീസ് തുടങ്ങിയതോടെ ഒമാൻ എയർ ഈ റൂട്ടിൽ നിന്ന് പിൻവാങ്ങിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ ലഖ്നോവിലേക്കും ഒമാൻ എയർ സർവീസുകൾ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി.