ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന് എം.പിമാരുടെ അംഗീകാരം. നിർദേശം നടപ്പായാൽ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്. അനധികൃത താമസക്കാരെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് തടയാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും സൂചിപ്പിച്ചു. പുതിയ ഭേദഗതി മനുഷ്യാവകാശ ലംഘനമാകില്ലെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സും വ്യക്തമമാക്കി.