സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുക. ഉപഭോക്താക്കള്‍ ഡിപ്ലോ എന്ന ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടുകയും വേണം. അതേസമയം 21 വയസ്സിന് താഴെയുള്ളവരെ സ്റ്റോറില്‍ പ്രവേശിപ്പിക്കില്ല. സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. വാങ്ങുന്ന മദ്യം സുരക്ഷിതമായ പൗച്ചുകളില്‍ സൂക്ഷിക്കണമെന്ന കർശന നിർദ്ദേശവും അധിക്രിതർ നൽകിയിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.