സൗദി അറേബ്യയിൽ’ഡെസേർട്ട് ഡ്രീം’ ആഡംബര ട്രെയിൻ വരുന്നു. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന പാദത്തിലേ ഓടി തുടങ്ങൂ. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച് തുടങ്ങും. ആദ്യ സർവിസ് തലസ്ഥാനമായ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഹാഇൽ വഴി ഖുറയ്യാത്ത് ട്രെയിൻ സ്റ്റേഷനിൽ അവസാനിക്കും.