ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. റിപ്പബ്ലിക് ഡേ സെയിലിൻറെ ഭാഗമായി ജനുവരി 31 വരെ നടത്തുന്ന ടിക്കറ്റ് ബുക്കിംഗുകൾക്ക് 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്. സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളിൽ 50 ശതമാനം ഇളവും നൽകും. ഭക്ഷണം, സീറ്റുകൾ, എക്സ്പ്രസ് എഹെഡ് സേവനങ്ങൾ എന്നിവയിലും ഇളവ് ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും.