മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡുകളിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് റോഡുകളിലൂടെയും മോട്ടാർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം, നമ്പർ പ്ലേറ്റുകൾ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കണം, നിർദ്ദിഷ്ട റൂട്ട് പാലിക്കണം, മറ്റ് റൂട്ടുകൾക്കിടയിലൂടെ നീങ്ങരുത്. വേഗപരിധി പാലിക്കുകയും സുരക്ഷിതവും മതിയായതുമായ അകലം പാലിക്കുകയും വേണമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.