തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യം കൊവിഡ് 19നെതിരെയുള്ള വാക്സിന് ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഗര്‍ഭിണികള്‍, 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരടക്കമുള്ള പ്രത്യേക വിഭാഗക്കാര്‍ വാക്സിന് സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.