റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ വിജയന്‍ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കണ്‍സ്ട്രക്ഷന്‍ സ്‌കില്‍സ് കമ്പനിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഇലക്ട്രീഷ്യന്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. തോളെല്ലിലെ വേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ അദ്ദേഹം ശസ്ത്രക്രീയയ്ക്ക് വിധേയനായെങ്കിലും, ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചുകിട്ടാതെ അബോധാവസ്ഥയില്‍ വളരെ നാളുകളായി ആശുപത്രിയില്‍ തുടരുകയായിരുന്നു. രണ്ടു മാസത്തോളം വിജയനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖുമായി ബന്ധപ്പെട്ട് ആളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കേളി പ്രവര്‍ത്തകരുടെ അന്വേഷണത്തിനൊടുവില്‍ പ്രവാസിയെ കണ്ടെത്തുകയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയുമായിരുന്നു.