പ്രവാസികൾക്ക് സന്തോഷ വാർത്ത. പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ റൂട്ടിൽ ആഴ്ചയിൽ നേരിട്ടുള്ള മൂന്ന് സർവീസുകളാകും ഉണ്ടാകുക. അടുത്തിടെ ഹൈദരാബാദിനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന വിമാന സർവീസിനും എയർ ഇന്ത്യ എക്സ്പ്രസ് തുടക്കമിട്ടിരുന്നു. ഇതോടെ എയർ ഇന്ത്യ എക്‌സ്പ്രസിന് ഹൈദരാബാദിൽ നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കും സർവീസായി. ജിദ്ദയിലേക്കും ദമ്മാമിലേക്കും നേരിട്ടുള്ള സർവീസുകൾ നേരത്തേയുണ്ട്. ഹൈദരാബാദ്-റിയാദ് റൂട്ടിൽ സർവീസുകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും.