സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. പുതിയതായി തുടങ്ങിയ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഇനി തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കുമായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയാറെടുക്കുന്നത്. നൂറുകണക്കിന് നഴ്സുമാരെ കരാർ പ്രകാരം നിയമിക്കാനാണ് പരിശ്രമങ്ങൾ. രണ്ടായിരത്തിലധികം നഴ്സുമാരെ ഇത്തരത്തിൽ നിയമിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രാദേശിക കരാറുകൾ പര്യാപ്തമല്ലാത്തതിനാൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുമായി കരാറിൽ എത്താനാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തി നഴ്സുമാരെ ആകർഷിക്കുന്നതിനായി ഇൻസെന്റീവുകൾ അംഗീകരിക്കുകയും വിതരണം ചെയ്യാനും മന്ത്രാലയം താത്പര്യപ്പെടുന്നുണ്ട്.