പ്രവാസികൾക്ക് ആശ്വാസ വാർത്ത, ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിച്ചത്. ഇൻഡിഗോയുടെ ഈ തീരുമാനം മൂലം ദില്ലി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയും. ജനുവരി നാല് മുതൽ ഇത് പ്രാബല്യത്തിൽ വന്നു. രാജ്യത്തെ മറ്റ് മുൻനിര വിമാന കമ്പനികളും വരും ദിവസങ്ങളിൽ സർചാർജ് ഒഴിവാക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തര, ആഭ്യന്തര സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇതോടെ 4 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.