സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയത്. അതേസമയം പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ തിരക്കേറുകയും വിസാ സ്റ്റാമ്പിങ് നടപടികൾക്ക് കാലതാമസം വരികയും ചെയ്യുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. കേരളത്തിൽ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും.