സൗദിയിൽ യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ എന്ന പുതിയ പദ്ധതി വരുന്നു. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് പുതിയ പദ്ധതി. നേരത്തെയുള്ള ഈ പദ്ധതി വിപുലമായാണ് നടപ്പാക്കുക. സൗദിയിലെ എയർപോർട്ട് ഹോൾഡിങ് കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ എയർപോർട്ടുകളിൽ ഇനി മുതൽ യാത്രാ നടപടിക്രമങ്ങൾ ഏറെ എളുപ്പമാകും. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് ക്ലിയറൻസ് പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പുതിയ പദ്ധതി. സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങൾ വഴിയും യാത്ര നടത്തുന്നവർക്ക് ഈ സേവനം ലഭ്യമാകും. ഈ വർഷം ആദ്യ പാദം തന്നെ പദ്ധതി നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. ഒറ്റക്കുള്ള യാത്രയിലും ആഭ്യന്തര യാത്രകളിലുമെല്ലാം സേവനം ലഭ്യമാകും. രാജ്യത്തിലെ വിമാനത്താവളങ്ങളെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന പദ്ധതി സൗദിയുടെ വിഷൻ 2030 ഭാഗമായാണ് പ്രഖ്യാപിച്ചത്.