സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്. അഗ്നി ബാധയിൽനിന്ന് സംരക്ഷണം നേടുന്നതിനാണ് ഈ നിർദേശം. രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫാക്ടറികളിലുമെല്ലാം സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. തീപിടിക്കാനുള്ള സാധ്യതയുണ്ടായാൽ മുന്നറിയിപ്പ് ലഭിക്കാൻ ഈ ഉപകരണങ്ങൾ കൊണ്ടുകഴിയും.
കെട്ടിടത്തിെൻറ ഏതെങ്കിലും ഭാഗത്ത് തീപിടിക്കാൻ സാധ്യതയുണ്ടായാൽ അപ്പോൾ തന്നെ സ്മോക് ഡിറ്റക്ടറുകൾ അലാറം മുഴക്കും. ഇതിലൂടെ ഉടൻ മുൻകരുതലെടുക്കാനും സിവിൽ ഡിഫൻസിനെ രക്ഷാപ്രവർത്തനത്തിന് വിളിച്ചു വരുത്താനും കഴിയും. ഇക്കാര്യം എല്ലാവരും ശ്രദ്ധയിൽെവക്കണമെന്നും സ്മോക് ഡിറ്റക്ടറുകൾ ചെറുതും വലുതുമായ ഏത് കെട്ടിടത്തിലും ഘടിപ്പിക്കേണ്ടത് നിർബന്ധമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.