ദമാമിൽ മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ അറസ്റ്റിൽ. മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചു വന്ന ഇന്ത്യൻ യുവാവിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ ആണ് കിഴക്കൻ പ്രവിശ്യയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അതിമാരക രാസലഹരി മരുന്നാണ് ഇയാൾ വിതരണം ചെയ്തത്. ആവശ്യമായ നിയമാനുസൃത നടപടികൾ പൂർത്തിയാത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറിയിച്ചു.