ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്. മലയാളി ഉള്‍പ്പടെ 8 പേര്‍ക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പീല്‍ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്ക് വിധിച്ചത്. സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചിരുന്നു.