സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊവിഡ്-19 വൈറസ് വകഭേദങ്ങളിൽ ഒന്നാണ് ജെ.എൻ-1 വകഭേദം. കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് ഈ വൈറസ് നെതിരെ ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.