ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്റെ മസ്കറ്റ്-കോഴിക്കോട് സർവീസ് ആരംഭിച്ചു. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കറ്റിൽ നിന്ന് നേരിട്ട് സർവീസുകൾ നടത്തും. മസ്കറ്റിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കോഴിക്കോടെത്തും. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65 നും 80 റിയാലിനും ഇടക്കാണ്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് കൊണ്ടു പോവാൻ കഴിയുക. പത്ത് റിയാൽ അധികം നൽകി ടിക്കറ്റെടുക്കുകയാണെങ്കിൽ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് പോകാൻ കഴിയും. കോഴിക്കോട് നിന്ന് പുലർച്ചെ 4.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറിന് മസ്കത്തിൽ എത്തും. അതേസമയം തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക.