തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ മാനവവിഭവ ശേഷി, മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികൾക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. കൃത്യസമയത്ത് തുക അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹവും പിഴ ചുമത്തും. മന്ത്രാലയത്തിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ അംഗീകൃത ബിസിനസ് സേവന കേന്ദ്രങ്ങൾ സന്ദർശിച്ചോ പിഴ പരിശോധിക്കാനും അടക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്ന് മന്ത്രാലയം അറിയിച്ചു.