മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറില്‍ വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍ ഡിസംബര്‍ 19ന് കീര്‍ത്തിപടിയിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തലും, തിരൂരില്‍ ഡിസംബര്‍ 21ന് താഴേപ്പാലം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ബില്‍ഡിംഗിലുമാണ് മേള നടക്കുക. പൊന്നാനിയില്‍ ജനുവരി 06 നുമാണ് മേള. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം NDPREM, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.