കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് ഈ നിരക്ക് വർധന. തിരുവനന്തപുരം-ദുബൈ ഇക്കണോമി ക്ലാസിൽ ഏകദേശം 75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിനാകട്ടെ പുതുവത്സര ദിനത്തിൽ ഒന്നര ലക്ഷത്തിലേറെ രൂപയാണ് നിരക്ക്. കോഴിക്കോട് നിന്ന് ദുബൈയിലേക്ക് ക്രിസ്മസ്, പുതുവത്സര സീസണിൽ 50,000 രൂപയാണ് നിരക്ക്. എയർ ഇന്ത്യ എക്‌സ്പ്രസും മുൻകൂട്ടി ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.