സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകള്‍ ഉണ്ടാവരുത് എന്നും സൗദി മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.