സൗദി അറേബ്യയില്‍ അഴിമതി കേസില്‍ പ്രവാസികള്‍ ഉള്‍പ്പടെ 146 പേര് അറസ്റ്റില്‍. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യറിക്ക് റഫര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. 341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പല്‍, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായും അധികൃതര്‍ വ്യക്തമാക്കി.