യുഎഇ യിൽ ട്രാഫിക് പിഴകള്‍ അടച്ചു തീര്‍ക്കാൻ സുവർണ്ണ അവസരം. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം ഫുജൈറ പൊലീസാണ് ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 2023 നവംബര്‍ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് മാത്രമെ ഈ ആനുകൂല്യം ലഭ്യമാകൂ. നേരത്തെ ഉമ്മുല്‍ഖുവൈനിലും സമാനമായ രീതിയില്‍ ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. 2023 നവംബര്‍ ഒന്നിന് മുമ്പുള്ള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് 2023 ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി ഏഴ് വരെ ലഭിക്കും.