സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും അതിെൻറ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് വെള്ളിയാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെല്ലാം ഈ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവ നിയമലംഘനങ്ങളായി കണക്കാക്കുകയും പിഴയുണ്ടാകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.