മനാമയിൽ നിറങ്ങളുടെയും സർഗ്ഗാത്മകതയുടെയും ഉത്സവം തീർക്കാൻ ഇടപ്പാളയം ബഹ്‌റൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ സീസൺ -5 ഈ വരുന്ന ഡിസംബർ 1ന് നടത്തപ്പെടും. 6 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. ക്യാൻവാസിൽ വർണവിസ്മയവും പുതുമയും തീർക്കുന്നതിനായി നവംബർ 25 വരെ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ സ്റ്റാർ വിഷൻ ഇവെന്റ്‌സിന്റെ മേൽനോട്ടത്തിൽ നടത്തുന്ന പരിപാടിക്ക് പാർവതി ടീച്ചർ ചീഫ് കോഡിനേറ്ററായും, മറ്റു കോഡിനേറ്റർമാരായി ഫൈസൽ ആനൊടിയിൽ, രഘുനാഥ് എം കെ, രാമചന്ദ്രൻ പോട്ടൂർ എന്നിവരടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകി. അഡ്വൈസറി അംഗങ്ങളായി രാജേഷ് നമ്പ്യാർ, ഷാനവാസ് പുത്തൻവീട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കായി 3453 9650 എന്ന ഇടപ്പാളയം ബഹ്‌റൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.