പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ. യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് കേരളത്തിലെ കോഴിക്കോടേക്കാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. എയര്‍ അറേബ്യയുടെ വെബ്സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസമാണ് റാക്കോഴിക്കോട് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സെക്ടറില്‍ എയര്‍ അറേബ്യ സര്‍വീസ് നടത്തുക. ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. പുതിയ സര്‍വീസ് തുടങ്ങുന്നത് റഖാസല്ഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍.