യു എ ഇ യിൽ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ വാഹന ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു. ദുബൈയിലെ കരാമ, സിലിക്കണ്‍ ഒയാസിസ്, മുഹൈസിന, ഷാര്‍ജയിലെ അല്‍ നഹ്ദ എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും കേരളത്തിൽ എത്തേണ്ടതുമായ ഇരുപതോളം വിമാന സര്‍വീസുകളെ കാലാവസ്ഥ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.