റാസൽഖൈമയിൽ ‘സ്മാർട്ട് ഡ്രൈവർ ഇൻസ്പെക്ഷൻ പ്രോഗ്രാം’ പുറത്തിറക്കി പോലീസ്. ഡ്രൈവർ പരീക്ഷ ലളിതവും സമയനഷ്ടമില്ലാതെയും കുറ്റമറ്റതാക്കുകയെന്നതുമാണ് പുതുതായി അവതരിപ്പിച്ച സ്മാർട്ട് സ്ക്രീനിങ് പ്രോഗ്രാമിൻറെ ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് ആക്ടിങ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. പരീക്ഷാർഥിയുടെ ഡ്രൈവിങ് രീതികളും മറ്റും വാഹനത്തിനകത്ത് ഘടിപ്പിച്ച ക്യാമറകൾ നിരീക്ഷിക്കും. റിസൽട്ടുകൾ ടെക്സ്റ്റ് മെസേജ് വഴി സ്മാർട്ട് സ്ക്രീനിലെത്തിക്കുകയും ഇവിടെനിന്ന് തത്സമയം ഉപഭോക്താവിലേക്കെത്തുന്നതുമാണ് പുതിയ സ്മാർട്ട് പ്രോഗ്രാം. പരീക്ഷാർഥി വരുത്തിയ വീഴ്ചകളും മറ്റും ഈ റിസൽട്ടിലുണ്ടാകും. റിസൾട്ട് അവർക്ക് കൈമാറുകയും ചെയ്യും