മസ്കറ്റിൽ കടയിൽ നിന്നും ഫോൺ റീചാർജ് കാർഡുകൾ മോഷ്ടിച്ച പ്രവാസികൾ പിടിയിൽ. വിശ്വാസ വഞ്ചനക്കും, വാണിജ്യ സ്റ്റോറിൽ നിന്ന് പണവും, ഫോൺ റീചാർജ് കാർഡുകളും മോഷ്ടിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രവാസികൾ 2 പേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ഒമാനിലെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരികയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.