പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോര്‍ക്ക-റൂട്ട്സ്. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും ,പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2023 ഡിസംബര്‍ 07 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്സിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.