തട്ടിപ്പ് കോളുകളില്‍ സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരില്‍ നിരവധി ആളുകള്‍ക്കാണ് ദിവസവും വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നാണെന്ന് ധരിച്ച് നിരവധി ആളുകള്‍ ഇവര്‍ നല്കുന്ന അക്കൗണ്ടില്‍ പണം നല്കി കബളിപ്പിക്കപെട്ടിരുന്നു. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.