ഒമാനില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇനി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി മാത്രം. സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നല്‍കുന്ന സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെല്‍ത്ത് പോര്‍ട്ടലില്‍ നിന്ന് ആക്‌സിസ് ചെയ്യാവുന്നതാണ്. രണ്ട് ദിവസത്തില്‍ കൂടുതലാണെങ്കില്‍, സിക്ക് ലീവ് സര്‍ട്ടിഫിക്കേഷന്‍ ഫീസ് രണ്ട് റിയാല്‍ അടക്കണം. പണം പിന്നീടാണ് അടക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അപ്രൂവല്‍ ഫീസ് പേയ്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു സന്ദേശം ലഭിക്കും. ഇതില്‍ കയറി നടപടി പൂര്‍ത്തിയാക്കാം. പിന്നീട് പോര്‍ട്ടല്‍ വഴി രോഗിയുടെ ഐഡി വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും. സിക്ക് ലീവിന്റെ സാധുത ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധിക്കാനും കഴിയും.