ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻണ്ടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.