ഇനി എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ലൈനായി ലഭിക്കുന്ന ബിസിനസ് വിസയില്‍ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്. ഇതുവരെ പരിമിത എണ്ണം രാജ്യങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള വിസയില്‍ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓണ്‍ലൈന്‍ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലാണ് ‘വിസിറ്റര്‍ ഇന്‍വെസ്റ്റര്‍’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റല്‍ എംബസിയില്‍ നിന്ന് ഉടന്‍ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയില്‍ വഴിയാണ് വിസ ലഭിക്കുക.