കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23 ,503 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ്ഇക്കാര്യം വ്യക്തമാക്കുന്നത്. 79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി. ഇതിൽ 25 പേർ ലൈസൻസില്ലാതെ വാഹനമോടിച്ചവരും, പ്രായപൂർത്തിയാകാത്തവരാണ്. മറ്റ് 54 പേർ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയവരാണ്. ഇതിന് പുറമെ 120 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.