ദോഹയിൽ നടുറോഡിൽ വാഹന അഭ്യാസം നടത്തിയ ഡ്രൈവർമാരെയും കയ്യടിച്ച കാണികളെയും ആഭ്യന്തര മന്ദ്രലയം അറസ്റ്റ് ചെയ്തു. 2 വാഹനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. രാത്രിയിൽ പ്രധാന റോഡിൽ 2 വാഹനങ്ങളിലായി ഡ്രൈവർമാർ അശ്രദ്ധമായി അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ചുറ്റും നിന്ന് കാണികൾ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ഇതോടെ അധികൃതർ വാഹനങ്ങൾ ജപ്തി ചെയ്യുന്നതും വലിയ യന്ത്രം ഉപയോഗിച്ച് 2 വാഹനങ്ങളും
തകർക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കോടതി ഡ്രൈവർമാർക്ക് ജയിൽ ശിക്ഷയും പിഴത്തുകയും വിധിച്ചു. 2 ഡ്രൈവർമാർക്ക് പുറമേ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.