പ്രവാസികള്‍ക്ക് ഒരു ആശ്വാസവാര്‍ത്ത, യുഎഇലെ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി ഇന്ത്യകാര്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടറിയിക്കാന്‍ ഓപ്പണ്‍ ഹൌസ് സംവിധാനം ഒരുങ്ങുന്നു. പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് അബുദാബിയില്‍ നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു ഇന്ത്യന്‍ എംബസി അറിയിച്ചു.