കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 289 പ്രവാസികള്‍ അറസ്റ്റില്‍. റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനാ ക്യാമ്പയിനുകളുടെ ഭാഗമായാണ് അറസ്റ്റ്. ക്യാമ്പയിന്റെ ഭാഗമായി ഫഹാഹീല്‍, ജഹ്റ, മുബാറക് അല്‍ കബീര്‍, സല്‍വ, ഫര്‍വാനിയ, വഫ്റ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ പരിശോധന നടത്തി. അറസ്റ്റിലായവരില്‍ 105 പേരെ വഫ്ര മേഖലയില്‍ നിന്നാണ് പിടികൂടിയത്. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. 20 നിയമലംഘകരെയാണ് ദിവസേന തൊഴിലാളികളായി ഓഫീസുകള്‍ നിയമിച്ചിരുന്നത്. കൂടാതെ അഞ്ച് നിയമലംഘകര്‍ ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളിലും ജോലി ചെയ്യുന്നതായും കണ്ടെത്തി. തുടര്‍നടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.