മക്കയിലെ വിശുദ്ധ പള്ളിയിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു. എല്ലാ മിനാരങ്ങളുടെയും മുകളിൽ സുവർണ ചന്ദ്രക്കലകളാണ് സ്ഥാപിച്ചത്. 130 മീറ്ററിലേറെ നീളമുള്ള 13 മിനാരങ്ങളാണ് പള്ളിയിലുള്ളത്. ചന്ദ്രക്കലയുടെ ഉയരം ഒമ്പത് മീറ്ററും അടിഭാഗത്തിെൻറ വിതീ രണ്ട് മീറ്ററുമാണ്. കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ചന്ദ്രക്കലയുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിനായാണ് സ്വർണ നിറം പൂശിയത്. ഉറപ്പും ദൃഢതയും വർധിപ്പിക്കുന്നതിനായി അകം ഉയർന്ന നിലവാരമുള്ള ഇരുമ്പു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഹറമിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാണ് മിനാരങ്ങളിൽ പുതിയ ചന്ദ്രക്കല സ്ഥാപിച്ചത്