കുവൈത്തിൽ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് റിപ്പോർട്ട്. പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും. സർക്കാർ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഐടി, മറൈൻ, മീഡിയ, പബ്ലിക്ക് റിലേഷൻസ്, തുടങ്ങിയ മേഖലകളിലാണ് അതിവേഗ നടപടികൾ പുരോഗമിക്കുന്നത്.