ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കുമെന്നത് കൂടി പരിഗണിച്ചാണ് ഈ നടപടി. ഉണങ്ങിയ തേങ്ങ, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയും,സ്ഫോടനത്തിന് സാധ്യതയുള്ള ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്‌പ്രൈ ബോട്ടിലുകള്‍ എന്നിവയും നിരോധിത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി2022 മാര്‍ച്ചില്‍ ഇവ നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.