ഒമാനിലേക്ക് എണ്‍പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ ഏഷ്യന്‍ പൗരത്വമുള്ള നാല് പ്രവാസികളെ തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. എണ്‍പത് കിലോയിലധികം ക്രിസ്റ്റല്‍ നാര്‍ക്കോട്ടിക്സും, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കടത്താന്‍ ശ്രമിക്കുന്നത്തിനിടെയാണ് നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.