സൗദിയിൽ മാതളനാരങ്ങാക്കുള്ളിൽ ലഹരി കടത്താനുള്ള പ്രവാസികളുടെ ശ്രമം തടഞ്ഞു അധികൃതര്‍. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്മെന്റ് പരിശോധിച്ചപ്പോഴാണ് 9 ലക്ഷം ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ഇത്രയും ലഹരിമരുന്ന് കണ്ടെത്തിയത്. ആധുനിക സുരക്ഷാ ടെക്നിക്കുകള്‍ പരിശോധന സമയത്ത് ഉപയോഗിച്ചിരുന്നു. സൗദി അറേബ്യയില്‍ ഈ ഷിപ്പ്മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഈ സാഹചര്യത്തിൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ ഷിപ്പ്മെന്റുകളും പരിശോധിക്കുമെന്നും കള്ളക്കടത്ത് തടയുമെന്നും സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.