ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. അൽ ദഹറ കമ്പനിയിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും ഖത്തർ വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം കുറ്റങ്ങൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നും വ്യതമല്ല . കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിചാരണയെല്ലാം രഹസ്യമായാണ് നടന്നത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ നടപടി ഞെട്ടിപ്പിക്കുന്നതെന്നും, സാധ്യമായ എല്ലാ നിയമസഹായവും ഉറപ്പ് വരുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി.