കുവൈത്തില്‍ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമുള്ള വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ആണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി അധികൃതര്‍ക്ക് കൈമാറി.