സൗദിയിൽ വാർഷിക വാഹന പെർമിറ്റ് ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കും. ഒക്ടോബര്‍ 22 മുതലാണ് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ 2024 മോഡല്‍ ചെറിയ വാഹനങ്ങൾക്കാണ് ബാധകമാകുക. രണ്ടാം ഘട്ടത്തിൽ എല്ലാ ലൈറ്റ്, ഹെവി വാഹനങ്ങളും ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്നി രണ്ട് മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുക. ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഈടാക്കില്ല. കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിലെ ‘മർകബതി’ പ്ലാറ്റ്ഫോം സന്ദർശിക്കുക.