മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ ഈടാക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾക്ക് കീഴിലുള്ള ജനറൽ ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ഇതോടെ 2022 ഫെബ്രുവരി 15-ന് ആരംഭിച്ച സൗജന്യ യാത്ര 2023 ഒക്ടോബർ 31-ന് അവസാനിക്കും. പരീക്ഷണ കാലയളവിൽ മക്ക നഗരത്തിലുടനീളം 438 സ്റ്റേഷനുകൽ വഴി താമസക്കാർക്കും സന്ദർശകർക്കും 12 റൂട്ടുകളിലൂടെയും 560 കിലോമീറ്ററിലധികം ദൂരത്തേക്ക് 400 ബസുകളിലൂടെയും 800-ലധികം ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ മക്ക ബസ് പദ്ധതി വഴി സാധിച്ചിട്ടുണ്ട്. വെബ്സൈറ്റ്, പദ്ധതിയുടെ ഔദ്യോഗിക ആപ്ലിക്കേഷൻ, പുണ്യനഗരമായ മക്കയിൽ ഉടനീളം ലഭ്യമായ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ തുടങ്ങി നിരവധി ചാനലുകൾ വഴി ടിക്കറ്റ് ലഭിക്കും.