നോര്‍ക്ക റൂട്ട്സ് യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 297 നഴ്സുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 10 മുതല്‍ 21 വരെ വിവിധ തീയതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്മെന്റിലാണ് 297 നഴ്സുമാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ 86 പേര് OET യു.കെ സ്കോര്‍ നേടിയവരാണ്. യു.കെയില്‍ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രസ്തുത റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്കിയവര്ക്കും അവസരമുണ്ട്. യുകെ കരിയർ ഫെയർ മൂന്നാം ഘട്ടം നവംബർ ആറ് മുതൽ പത്തു വരെ കൊച്ചിയിൽ നടക്കുമെന്ന് നോർക്ക റൂട്സ് അധികൃതർ അറിയിച്ചു. OET/IELTS-UK SCORE നേടിയ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.