പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ച് ഷാര്‍ജ. അനധികൃതമായി പോസ്റ്റര്‍ പതിക്കുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, നിരത്ത് വൃത്തികേടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിയും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.